പൃഥ്വിരാജിന്റെ 'കടുവ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (15:09 IST)

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചു മിടുക്കി വൃദ്ധി വിശാലിനെ ഇനി ബിഗ് സ്‌ക്രീനിലും കാണാം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലൂടെ കുഞ്ഞു താരം സിനിമ ക്യാമറയ്ക്കുമുന്നില്‍ എത്തും എന്നാണ് വിവരം. ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായാണ് വൃദ്ധി വിശാല്‍ അഭിനയിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അടുത്തുതന്നെ പുറത്തു വരാനാണ് സാധ്യത.

കല്യാണവീട്ടില്‍ മുതിര്‍ന്നവര്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വൃദ്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. അതിനുള്ള സൂചന പൃഥ്വിരാജ് തന്നെ നല്‍കി. ലൊക്കേഷന്‍ ഹണ്ടിലാണ് ഷാജി കൈലാസ്. സംവിധായകന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :