അനുബന്ധ വാര്‍ത്തകള്‍
- പാസ്വേർഡ് പങ്കുവെക്കൽ ഇനി നടക്കില്ല, നിയന്ത്രണങ്ങൾക്കൊരുങ്ങി നെറ്റ്ഫ്ലിക്സ്
- 'പ്രായത്തെ പിന്നിലാക്കിയ കരുത്ത്', മോഹന്‍ലാലിന്റെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍
- 'ഗ്ലാമറസ് ജീവിതമല്ല സിനിമയിലെത്തിച്ചത്', അധികം ആളുകള്‍ക്ക് അറിയാത്ത വിശേഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന് !
- "ഇനിയും ഒരുപാട് പേർ വരാനുണ്ട്" ഹൃദയങ്ങൾ കീഴടക്കി മമ്മൂട്ടി
- സൈജു കുറുപ്പിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന് !
'ബാറോസ്' ചിത്രീകരണം ഈ മാസം അവസാനം തുടങ്ങും, സംവിധായകനാകാനൊരുങ്ങി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'ബാറോസ്' പുതിയ വിശേഷങ്ങള്‍ അറിയുവാനായി. ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഷൂട്ടിങ്ങിനായി ഒരു വമ്പന്‍ സെറ്റ് ഒരുങ്ങുകയാണ്. ഏകദേശം ഒരു കോടിയോളം രൂപ ഇതിനു മാത്രമായി ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍, പൃഥ്വിരാജ്, പ്രതാപ് പോത്തന് 'ബാറോസ്' ല്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന് ക്യാമറ കൈകാര്യം ചെയ്യും.ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.