1. വിനോദം
  2. സിനിമ
  3. അണിയറ
  4. Shylock Teaser

മാസ്... ഒടുക്കത്തെ മാസ്... ഷൈലോക്ക് ടീസര്‍ കാണൂ, ത്രില്ലടിക്കൂ... !

ഷൈലോക്ക്
മമ്മൂട്ടിയുടെ മാസ് മസാല എന്‍റര്‍ടെയ്‌നറായ ഷൈലോക്ക് ജനുവരി അവസാനം പ്രദര്‍ശനത്തിനെത്തും. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും. മീനയാണ് നായിക.
 
ഷൈലോക്കിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു മാസ് ചിത്രത്തിന് യോജിച്ച രീതിയിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കൊല ഗാണ്ടിലിരുക്ക്, കൊല്ലാതെ വിടമാട്ടെ’ എന്ന മമ്മൂട്ടിയുടെ ഡയലോഗൊക്കെ ഞെരിപ്പന്‍.
 
സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് ടീസറില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്‍റെ പ്രത്യേകത. 
 
രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഒരു പലിശക്കാരന്‍റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് രംഗങ്ങള്‍ ആവോളം ഉള്‍പ്പെടുത്തിയ ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
About Writer
അര്‍ജുന്‍ ജെ ദാസ്
അടുത്ത ലേഖനം
മഞ്ജു വാര്യരെ കണ്ടതും യുവാവ് അമ്മയെ മറന്നു; വീട്ടിലേക്കുള്ള വഴിയറിയാതെ വലഞ്ഞ് മാതാവ്