മമ്മൂക്കയുടെ ഏറ്റവും വലിയ ചിത്രം, മാമാങ്കത്തിനായി വഴിമാറി കൊടുത്ത് ഷൈലോക്ക്; കൈയ്യടിച്ച് ആരാധകർ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 14 നവം‌ബര്‍ 2019 (12:43 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഡിസംബറിലാണ് റിലീസ്. മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചിത്രത്തിന്റെ വർക്കുകൾ കഴിയാത്തതിനെ തുടർന്ന് ഡിസംബർ 12ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.

മാമാങ്കത്തിനായി ജോബി ജോർജ് നിർമിക്കുന്ന ഷൈലോക്ക് റിലീസ് നീട്ടിയിരിക്കുകയാണ്. ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അടുത്ത വർഷം ജനുവരി 23ലേക്ക് മാറ്റിയിരിക്കുന്നുവെന്ന വിവരം നിർമാതാവ് ജോബി തന്നെയാണ് അറിയിച്ചത്. മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണെന്ന് ജോബി കുറിച്ചു.

ജോബി ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:

സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ…



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :