‘മമ്മൂട്ടി ഗ്യാങ് ‘ - തുറപ്പുഗുലാൻ സെറ്റിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുയർത്തിയ മൂന്ന് സംവിധായകർ !

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:04 IST)
നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ലാൽ ജോസ്, ആഷിഖ് അബു തുടങ്ങി നിരവധി പുതുമുഖങ്ങൾ മമ്മൂട്ടിയെ വെച്ചാണ് തങ്ങളുടെ ആദ്യ ഒരുക്കിയത്. അത്തരത്തിൽ ജോണി ആന്റണി സംവിധാനം ചെയ്ത തുറപ്പുഗുലാലിനെ ഒരു സ്റ്റിൽ‌സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തുറുപ്പുഗുലാൻ. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ സംവിധായകൻ വൈശാഖ് ആണ് പുറത്തുവിട്ടത്. മമ്മൂട്ടിക്കൊപ്പം അരികെ, സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി പാടൂർ എന്നിവരാണുള്ളത്. ഇതിന്റെ കൌതുകകരമായ സംഗതി എന്തെന്നാൽ മൂന്ന് പേരും അന്ന് സംവിധാന സ്വപ്നവുമായി നടക്കുന്നവരാണെന്നുള്ളതാണ്. ജോണി ആന്റണിയുടെ സഹസംവിധായകരായിരുന്നു അജയും വൈശാഖും.

വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരിരാജയിൽ മമ്മൂട്ടി ആയിരുന്നു നായകൻ. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാധിരാജയിലും മമ്മൂട്ടി തന്നെ. വൈശാഖും അജയ് വാസുദേവും തങ്ങളുടെ സ്വപ്നത്തിനരികെ നേരത്തേ തന്നെ എത്തിയിരുന്നു. എന്നാൽ, പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ് ഷാജി പാടൂർ തന്റെ ആദ്യ സംവിധാന ചിത്രവുമായി വരുന്നത്. അബ്രഹാമിന്റെ സന്തതികളായിരുന്നു ആ ചിത്രം.

അന്ന് തുറപ്പുഗുലാന്റെ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജോണി ആന്റണിക്കുമൊപ്പം നിൽക്കുന്ന ആ ചെറുപ്പക്കാരാണ് ഇന്ന് മികച്ച സംവിധായകരായി മാറിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ (പുലിമുരുകൻ, മധുരാരജ) രണ്ട് ചിത്രങ്ങൾ വൈശാഖിന്റെ സംവിധാനത്തിൽ ഉണ്ടായവയാണ്. ഈ മൂന്ന് സംവിധായകരേയും മലയാള സിനിമയ്ക്കായി നൽകിയത് മെഗാസ്റ്റാർ മമ്മൂട്ടി തന്നെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :