അനുബന്ധ വാര്‍ത്തകള്‍
- മാമാങ്കത്തിനും മേപ്പടിയാനുമായി മല ചവുട്ടി ഉണ്ണി മുകുന്ദൻ!
- അനന്തമായി ഒഴുകുന്ന സ്നേഹ നദിയാണ് മമ്മൂട്ടി, അത് തിരിച്ചറിയുന്ന അവസാന ആളല്ല നിങ്ങൾ: മാമാങ്കം നായികയോട് മോഹൻ ജോസ്
- ഒന്നാം സ്ഥാനത്തെത്താൻ ഇത് ഓട്ടമത്സരമൊന്നുമല്ലല്ലോ? നമ്മൾ നമ്മളോട് തന്നെ മത്സരിക്കുക: മമ്മൂട്ടി
- മാമാങ്കം ഒരു എന്റര്ടെയ്നര്, മമ്മൂട്ടിയുടെ വീരനായകന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കും: എം പത്മകുമാര്‍
- ചരിത്രം കുറിക്കാൻ അവൻ വരുന്നു ചാവേറായി, റെക്കോർഡ് ഇട്ട് മാമാങ്കം
മമ്മൂട്ടിയെന്തിനാ കൂടുതല്‍ ? വെറും ഒന്നര മിനിറ്റ് മതി !
മമ്മൂട്ടിയെ ഒരുനോക്കുകണ്ടാല് മതി, ജന്മം സഫലമായെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മമ്മൂട്ടിച്ചിത്രങ്ങളുടെ റിലീസുകള്‍ അതുകൊണ്ടാണ് വലിയ ആഘോഷമായി മാറുന്നത്. ഡിസംബര്‍ 12ന് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ ‘മാമാങ്കം’ പ്രദര്‍ശനത്തിനെത്തുകയാണ്. നാലുഭാഷകളിലായി ലോകമെമ്പാടുമാണ് ആ സിനിമ റിലീസ് ചെയ്യുന്നത്.
മാമാങ്കത്തിന്റെ റിലീസ് തന്നെ ഉത്സവലഹരി സൃഷ്ടിക്കുമെന്നിരിക്കെ, ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നുകൊണ്ട് മറ്റൊരു വാര്‍ത്തയുമെത്തുന്നു. മാമാങ്കത്തിനൊപ്പം മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്കിന്റെ ടീസറും പുറത്തുവിടുന്നതാണ്. ഇതില്‍ കൂടുതല്‍ എന്തുവേണം മമ്മൂട്ടി ഫാന്‍സിന്!
മാമാങ്കം കളിക്കുന്ന തിയേറ്ററുകളില്‍ ചിത്രത്തിനൊപ്പം ഷൈലോക്കിന്റെ ടീസറും പ്രദര്‍ശിപ്പിക്കും. ഏകദേശം ഒന്നരമിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. കൃത്യമായി 1.27 മിനിറ്റ് എന്നാണ് അറിയാനാവുന്നത്. ‘മമ്മൂട്ടിയെന്തിനാ കൂടുതല്‍, വെറും ഒന്നരമിനിറ്റുപോരേ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ഷൈലോക്ക് ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ചിത്രത്തിന്റെ ടീസറും ഒരു കംപ്ലീറ്റ് എന്റര്ടെയ്നറായിരിക്കുമെന്നതില് സംശയമില്ല.
രാജ്കിരണ്, മീന, ബൈജു സന്തോഷ്, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന് തുടങ്ങി വന്‍ താരനിരയാണ് ഷൈലോക്കില്‍ അണിനിരക്കുന്നത്. ജനുവരി 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷൈലോക്കിന്റെ തമിഴ് പതിപ്പിന് ‘കുബേരന്’ എന്നാണ് പേര്.