അനുബന്ധ വാര്‍ത്തകള്‍
- ലാല്‍ - പ്രിയന് കൂട്ടുകെട്ടിന്റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!
- സൈബർ ആക്രമണം; അറസ്റ്റിലായ പ്രിന്റോ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അംഗം
- മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!
- ലിച്ചിയല്ല പാർവതി, കാലു പിടിക്കാൻ അവളെ കിട്ടില്ല, ഇത് പെണ്ണ് വേറെ: വൈറലാകുന്ന പോസ്റ്റ്
- ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!
സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?
മോഹന്‍ലാല്‍ - സത്യന് അന്തിക്കാട്, ജയറാം - സത്യന് അന്തിക്കാട്, ശ്രീനിവാസന് - സത്യന് അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്. എന്നാല്‍ അത്രയൊന്നും വിജയിച്ച കൂട്ടുകെട്ടല്ല സത്യന് അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്തുത.
മമ്മൂട്ടിയും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒരുക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണെന്നാണ് വിവരം. ഗോളാന്തരവാര്ത്തയിലെ രമേശന് നായരെപ്പോലെ രസകരമായ ഒരു കഥാപാത്രമാണ് മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിക്കുന്നത്. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡൻറുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങള്‍ക്കും രമേശന് നായര്‍ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാര്‍ത്ത.
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ് മമ്മൂട്ടി - സത്യന് കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ് ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്‍. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നീ സത്യന് അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.