അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി വില്ലനാകുന്നു, ആരാണ് നായകന് ?
- പാർവതിയെ തെറി പറഞ്ഞവർ കുടുങ്ങും?!
- അത്ഭുതം! മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ! പണം കൊയ്ത് തിയേറ്ററുകൾ
- 'ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാടീ നീ, വെറും പെണ്ണ്' - മഹായാനത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന മായാനദി
- നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും! - നല്ല ന്യായീകരണം
ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!
ഹനീഫ് അദേനിയെ എല്ലാവര്ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന് വീണ്ടും വരുന്നു. ഇത്തവണയും മമ്മൂട്ടിച്ചിത്രവുമായിത്തന്നെയാണ് ഹനീഫ് അദേനിയുടെ വരവ്. പടത്തിന് പേര് ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നാണ്. മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്.
ഈ സിനിമയുടെ തിരക്കഥ മാത്രമാണ് ഹനീഫ് അദേനി ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ജനുവരിന് ഒന്നിന് നടക്കുകയാണ്. ഐ എം എ ഹൌസ് കലൂരില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.
ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു.
മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.