അനുബന്ധ വാര്‍ത്തകള്‍
- 'തീ' ആകാന്‍ ഇന്ദ്രന്‍സ്, പുത്തന്‍ ഗെറ്റപ്പില്‍ നടന്, പോസ്റ്റര്‍
- 'മെഗാസ്റ്റാര്‍ ക്ലിക്ക്'; ഇതാരാ മമ്മൂട്ടിയോ? രമേശ് പിഷാരടിയുടെ പുതിയ ചിത്രം വൈറലാകുന്നു
- ശ്വേത മേനോനെ ചിരിപ്പിച്ച് രമേശ് പിഷാരടി, ഐശ്വര്യ ലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറലാകുന്നു
- നേഴ്സ് ദിനം, ആശംസകളുമായി മലയാള സിനിമ ലോകം
- 'അമ്മയുടെ മുഖം ഞാന്‍ ആദ്യമായി കണ്ടത് ഒരു നേഴ്സിന്റെ കൈയില്‍ കിടന്നായിരിക്കാം'; നേഴ്സ് ദിനം ആശംസകളുമായി രമേശ് പിഷാരടി
രമേശ് പിഷാരടി വീണ്ടും നായകനാകുന്നു,സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം നോ വെ ഔട്ട് വരുന്നു
രമേശ് പിഷാരടി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.ബേസില്‍ ജോസഫ്, രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു.
'ഈ ഉത്രാട ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ...
നവാഗതനായ 'നിധിന്‍' സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട് 'എന്ന ചിത്രത്തില്‍ ഞാന്‍ നായകനാവുന്നു.ചിത്രീകരണം ഇന്ന് ആരംഭിച്ചു.നിര്‍മാണം: 'റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സ്'- രമേശ് പിഷാരടി കുറിച്ചു.
സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.
വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണവും കെ.ആര്‍. മിഥുന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.സംഗീതം കെ.ആര്‍. രാഹുല്‍.