അനുബന്ധ വാര്‍ത്തകള്‍
- ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം
- 'മെഗാസ്റ്റാര്‍ ക്ലിക്ക്'; ഇതാരാ മമ്മൂട്ടിയോ? രമേശ് പിഷാരടിയുടെ പുതിയ ചിത്രം വൈറലാകുന്നു
- മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്, ചിത്രങ്ങള്‍
- 'ശക്തിയും മുന്‍വിധിയും'; മാലിക് പുത്തന്‍ ടീസര്‍ കാണാം
- മാലിക്കിന്റെ അമ്മ, നടി ജലജയുടെ ജമീല ടീച്ചറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍
'തീ' ആകാന്‍ ഇന്ദ്രന്‍സ്, പുത്തന്‍ ഗെറ്റപ്പില്‍ നടന്‍, പോസ്റ്റര്‍
ചെറുതോ വലുതോ ആയ വേഷം ഒന്നും നോക്കാതെ താന്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുവാന്‍ പ്രത്യേക കഴിവുണ്ട് ഇന്ദ്രന്‍സിന്. അദ്ദേഹം കേന്ദ്ര കഥാപാത്രമായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തീ'. സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ കാണാത്ത ഒരു പ്രണയകഥയും സാഹസികമായ സംഘട്ടന രംഗങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കുന്നത്. ഇമോഷണല്‍ രംഗങ്ങളും ചിത്രത്തില്‍ ഏറെയാണെന്നാണ് വിവരം.
വിനു മോഹന്‍, രമേശ് പിഷാരടി,പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനില്‍ വി നാഗേന്ദ്രന്‍ ചിത്രം സംവിധാനം ചെയ്യുന്നു.കഥ, തിരക്കഥ, സംഗീതവും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
അതേസമയം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്കാണ് ഇന്ദ്രന്‍സിന്റെ ഒടുവിലായി റിലീസ് ചെയ്തത്.ഹോം, ലോന, വേലുക്കാക്ക തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് ഇന്ദ്രന്‍സിന്റെ ഇനി പുറത്തു വരാനുള്ളത്.