അനുബന്ധ വാര്‍ത്തകള്‍
- പ്രണവിന്റെ കൂട്ടുകാരി, കുട്ടിക്കാല ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം !
- ഹൃദയം എന്ന് റിലീസ് ചെയ്യും ? കല്യാണി പ്രിയദര്‍ശന്‍ പറയാനുള്ളത് ഇതാണ് !
- പ്രിയപ്പെട്ടവര്‍ക്കൊപ്പം, സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍, ചിത്രങ്ങള്‍
- ബോക്സറായി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പ്, പുതിയ ചിത്രവും ഹിറ്റ്
- ബോക്സിങ് പരിശീലനം മുടക്കാതെ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം ബറോസിന് ശേഷം
ബിജുമേനോനൊപ്പം ആദ്യമായി പ്രിയദര്‍ശന്‍, ചിത്രീകരണം തുടങ്ങി
ബിജുമേനോന്‍-പ്രിയദര്‍ശന്‍ ചിത്രം ഒരുങ്ങുന്നു.എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള 10 ഭാഗങ്ങളുള്ള
സിനിമാ സീരീസ് ആണ് വരാന്‍ പോകുന്നത്.നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ചിത്രങ്ങളില്‍ ഒന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും.അതില്‍ ബിജു മേനോനാണ് നായകന്‍. പട്ടാമ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
ബിജു മേനോനുമൊത്തുള്ള സംവിധായകന്റെ ആദ്യ ഷൂട്ടിംഗ് കൂടിയാണിത്.ശാന്തി കൃഷ്ണ, ടിജി രവി, ശിവദ, ജോയ് മാത്യു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ശ്യാമപ്രസാദ്, ജയരാജ്, സന്തോഷ് ശിവന്‍ എന്നീ സംവിധായകരുടെയും ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതി നായികയാകുമ്പോള്‍, ജയരാജിന്റെ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നു. സന്തോഷ് ശിവന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ് പ്രധാന വേഷത്തിലെത്തുമെന്ന് പറയപ്പെടുന്നു.ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിനിമകള്‍ നിര്‍മ്മിക്കുന്നു.