പ്രിയപ്പെട്ടവര്‍ക്കൊപ്പം, സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (17:00 IST)

സൈമ അവാര്‍ഡ് നേടിയ സന്തോഷത്തിലാണ് നടി കല്യാണി പ്രിയദര്‍ശന്‍.2020 ലെ പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ തന്റെ ചിത്രങ്ങള്‍ കല്യാണി പങ്കുവെച്ചിരുന്നു.A post shared by (@kalyanipriyadarshan)

മാത്രമല്ല നാളുകള്‍ക്കു ശേഷം തന്റെ അടുത്ത സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അടുത്ത് കാണാന്‍ സാധിച്ച സന്തോഷവും താരം ഷെയര്‍ ചെയ്യാന്‍ മറന്നില്ല.പൃഥ്വിരാജ്, ശോഭന, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്.
പൃഥ്വിരാജ് സംവിധാനംചെയ്ത ബ്രോ ഡാഡി എന്ന സിനിമയിലായിരുന്നു കല്യാണി പ്രിയദര്‍ശന്‍ ഒടുവിലായി അഭിനയിച്ചത്.
കല്യാണി പ്രിയദര്‍ശന്‍ മലയാളസിനിമയിലേക്ക് എത്തിയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. ദുല്‍ഖര്‍ ആയിരുന്നു നായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :