അണിയറയില്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (16:11 IST)

സിനിമ എത്ര മാറിയാലും സിനിമാ പ്രേമികളുടെ മനസ്സില്‍ മാറാത്തതായി ഒന്നുണ്ട് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. അത്തരം ഒരു പുതിയ ചിത്രത്തിന് സാധ്യത ഏറുകയാണ്. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂടിക്കാഴ്ചയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഫോട്ടോ കണ്ടതോടെ അണിയറയില്‍ പുതിയ ചിത്രമൊരുക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറത്തെയും ചിത്രത്തില്‍ കാണാം. സൗഹൃദ സംഭാഷണം ആണോ സിനിമ ചര്‍ച്ചയാണോ എന്തിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. എന്തായാലും ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

2006 നും 2015 നും ഇടയിലുള്ള കാലയളവില്‍ 4 ചിത്രങ്ങള്‍ ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്നിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്തത്. 2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം മമ്മൂട്ടിയുടെ ഒപ്പം ഒരു ചിത്രം ചെയ്യാന്‍ സംവിധായകന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സിനിമ നീളുകയാണ്. ഈ സിനിമ മോഹന്‍ലാലിനെ വെച്ച് ചെയ്യുവാന്‍ അദ്ദേഹം ഒരുങ്ങുന്നുവെന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :