അനുബന്ധ വാര്‍ത്തകള്‍
- 'ആറാട്ട്' ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, ഒരിക്കല്‍ കൂടി നെയ്യാറ്റിന്‍കര ഗോപന്റെ വേഷമണിഞ്ഞ് മോഹന്‍ലാല്‍
- ജോര്‍ജുകുട്ടിയെ വീണ്ടും കുടുക്കുവാന്‍ വരുണിന്റെ പുതിയ അസ്ഥിയുമായി അന്‍സിബ, ഫോട്ടോഷൂട്ട് തരംഗമാകുന്നു
- മോഹന്‍ലാലിന്റെ 'ആറാട്ട്'ന് 4 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കി, പുതിയ വിവരങ്ങള്‍ ഇതാ !
- ദൃശ്യം 2-ന് ഇത് വമ്പന്‍ നേട്ടം,ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമയായി മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം !
- 'ദൃശ്യം 2' വിജയം ആഘോഷമാക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും, ചിത്രങ്ങള്‍ വൈറലാകുന്നു!
മോഹന്‍ലാലിന് രണ്ടു തല, ഫോട്ടോയ്ക്ക് പിന്നില്‍ പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഒരുങ്ങുകയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍ പകര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിന് രണ്ട് തലയുള്ള ചിത്രം എന്നതാണ് പ്രധാന ആകര്‍ഷണം. ഇത് ഫോട്ടോഷോപ്പ് ചെയ്തതല്ലെന്നും ഐഫോണ്‍ 12 പ്രോയുടെ പനോരമ മോഡില്‍ എടുത്ത ചിത്രമാണെന്നുമാണ് സന്തോഷ് ശിവന്‍ പറഞ്ഞു.
സംവിധാനത്തിനു പുറമേ മോഹന്‍ലാല്‍ ചിത്രത്തില്‍ ബറോസ് ഭൂതത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജും ഈ സിനിമയുടെ ഭാഗമാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ഈ ചിത്രത്തിലുണ്ട്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയ്ക്കു പിന്നില്‍. അടുത്തിടെ സെറ്റ് നിര്‍മ്മാണത്തിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു. ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനാണ് സാധ്യത.