'ആശംസകള്‍ ഇച്ചാക്കാ', 'ദി പ്രീസ്റ്റ്' റിലീസിനെത്തുന്ന സന്തോഷത്തില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (11:38 IST)

നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മെഗാസ്റ്റാര്‍ ചിത്രം തിയേറ്ററില്‍ എത്തുകയാണ്. മമ്മൂട്ടിക്കും 'ദി പ്രീസ്റ്റ്'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 'ആശംസകള്‍ ഇച്ചാക്കാ'- എന്നാണ് ലാല്‍ കുറിച്ചത്. ഒപ്പം സിനിമയുടെ പുതിയ പോസ്റ്ററും നടന്‍ പുറത്തുവിട്ടു.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദി പ്രീസ്റ്റ്' ന് ഉണ്ട്.നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് 'സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :