അനുബന്ധ വാര്‍ത്തകള്‍
- സ്വർണം കടത്താനായി സമാഹരിച്ചത് 14.8 കോടി, പണം മുടക്കിയ രണ്ടുപേർകൂടി പിടിയിൽ
- റെക്കോർഡ് നേട്ടത്തിൽ സൂഫിയും സുജാതയും
- കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും 20,000 കോടിരൂപയുടെ ഓഹരി വിൽക്കാനൊരുങ്ങി സർക്കാർ
- ഇവർ പെട്ടന്ന് ലഹരിയ്ക്ക് അടിമപ്പെടാം, അറിയൂ !
- മകള്‍ക്കൊപ്പം ചെസ്സ് കളിക്കുന്ന നരേന്, പണിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ എന്ന് ജയസൂര്യ !
അടിയില്ല, ആക്രോശമില്ല; ഫാമിലി എന്റർടെയ്‌നറുമായി സൂര്യ !
സൂരറൈ പോട്രുവിന് ശേഷം സൂര്യയുടെ അടുത്ത ചിത്രം ഹരി സംവിധാനം ചെയ്യുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഇതിന് ‘അരുവാ’ എന്നാണ് പേര് നൽകിയിരുന്നത്. അരുവയ്ക്ക് ശേഷം സൂര്യ ചെയ്യുന്ന ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്യുമെന്നും ഇത് ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും എന്നും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല.
സൂര്യയുടെ സഹോദരന്‍ കാർത്തി നായകനായി അഭിനയിച്ച ‘കടൈക്കുട്ടി സിംഗം' പാണ്ഡിരാജാണ് സംവിധാനം ചെയ്തത്. ഈ ചിത്രം സൂര്യയുടെ 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചത്.
സൂര്യയുടെ സൂരറൈ പോട്രു എന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി അഭിനയിക്കുന്നത്. കൊറോണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ചിത്രത്തിൻറെ റിലീസ് വൈകാൻ ആണ് സാധ്യത.