മോഹന്‍ലാലിന് ശ്രീനിവാസന്‍ പോലെയാണ് നിവിന്‍ പോളിക്ക് വിനീത് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂലൈ 2020 (23:09 IST)
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ തുടങ്ങിയതാണ് നിവിൻപോളിയും വിനീത് ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം. വിനീതിന്റെ തോളിൽ കൈ വെച്ച് നിൽക്കുന്ന മനോഹരചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സൗഹൃദത്തിൻറെ പത്തുവർഷങ്ങൾ നിവിൻ പോളി ആഘോഷമാക്കുന്നത്. നിവിൻ പോളിയുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് മുതൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം വരെയുള്ള ഒരുപിടി നല്ല സിനിമകളാണ് വിനീത് - നിവിൻ കൂട്ടുകെട്ടിൽ
മലയാളി പ്രേക്ഷകർക്ക് ലഭിച്ചത്.

നിവിൻ പോളിയുടെ തട്ടത്തിൻ മറയത്ത് പ്രണയത്തിൻറെ മറ്റൊരു ലോകത്തേക്ക് നമ്മളെയെല്ലാം കൂട്ടിക്കൊണ്ടുപോയി. നിവിൻ പോളിയുടെ കരിയറിലെ പ്രധാന സിനിമകളിലെല്ലാം ഒരു വിനീത് ടച്ചും മുണ്ടായിരുന്നു. ഒന്നുമില്ലെങ്കിൽ വിനീത് നിവിനു വേണ്ടി തിരക്കഥ എഴുതും, അല്ലെങ്കിൽ ഇരുവരും ഒന്നിച്ച് സ്ക്രീനിൽ കാണാം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ആണ് ഒടുവിലായി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :