1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Narain Instagram post

മകള്‍ക്കൊപ്പം ചെസ്സ് കളിക്കുന്ന നരേന്‍, പണിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ എന്ന് ജയസൂര്യ !

നരേന്‍
മലയാളികളുടെ പ്രിയതാരമാണ് നരേന്‍. ശ്രദ്ധേയ വേഷങ്ങളിലൂടെ തമിഴിലും നടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കൂർമ ബുദ്ധിയുള്ള പൊലീസുകാരനായി തമിഴ് സിനിമയിൽ കയ്യടി വാങ്ങിയ നരേൻ മകളോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്.
 
ചെസ്സ് കളിക്കുന്ന നരേന്‍റെ ചിത്രത്തിന് ചിരിയുളവാക്കുന്ന പ്രതികരണവുമായാണ് ജയസൂര്യ എത്തിയിരിക്കുകയാണ്. “നന്നായെടാ, പണിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ” - എന്നാണ് ജയസൂര്യ കുറിച്ചത്. ഇപ്പോള്‍ എങ്ങനെ എങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതിയെന്നായി എന്നായിരുന്നു നരേന്‍റെ മറുപടി.
അടുത്ത ലേഖനം
കടുവാക്കുന്നേൽ കുറുവാച്ചൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന കഥാപാത്രം, ഇപ്പോൾ നടക്കുന്നത് പൊള്ളയായ അവകാശവാദങ്ങളെന്ന് രൺജി പണിക്കർ