അനുബന്ധ വാര്‍ത്തകള്‍
- നസ്രിയയുടെ സ്വന്തം ഫാഫ, പിറന്നാള്‍ ആഘോഷിച്ച് താരങ്ങള്‍, ചിത്രങ്ങള്‍
- മോഹന്‍ലാല്‍,സുരേഷ് ഗോപി മാത്രമല്ല ഫഹദിനൊപ്പവും ഒരു സിനിമ ! ഷാജി കൈലാസിന്റെ ആഗ്രഹം,കൊമേര്‍ഷ്യല്‍ മാസ്സ് ചിത്രം വരുമോ ?
- ഇളയദളപതിയുടെ വില്ലന്‍ ഫഹദ് ഫാസില്‍ ! വിക്രമിന് പിന്നാലെ മറ്റൊരു മരണമാസ് ചിത്രം വരുന്നതായി റിപ്പോര്‍ട്ട്
- നസ്രിയ... ഇത് സാധ്യമാക്കിയതിന് നന്ദി !പേര്‍ളി മാണി ഷോയില്‍ ഫഹദ് ഫാസില്‍, വീഡിയോ
- ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..!ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി,മലയന്‍കുഞ്ഞ് ട്രെയിലര്‍ കണ്ട് സൂര്യ
ചിത്രീകരണം അവസാനഘട്ടത്തില്‍, ഫഹദ് ഫാസിലിന്റെ 'പാച്ചുവും അത്ഭുതവിളക്കും' പുതിയ വിവരങ്ങള്‍
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. അഖില്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസില്‍ ആണ്. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാലക്കാടും ഗോവയിലുമുള്ള ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം. മുംബൈയിലും കൊച്ചിയിലുമായി ആദ്യ ഷെഡ്യൂള്‍ നേരത്തെ നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു. നവംബറോടെ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
മുകേഷും ഇന്നസെന്റും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ജസ്റ്റിന്‍ പ്രഭാകരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കും.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു.
നേരത്തെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.