ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..!ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി,മലയന്‍കുഞ്ഞ് ട്രെയിലര്‍ കണ്ട് സൂര്യ

കെ ആര്‍ അനൂപ്| Last Modified ശനി, 16 ജൂലൈ 2022 (14:41 IST)
സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ മലയന്‍കുഞ്ഞ് റിലീസിന് ഒരുങ്ങുന്നു.ഫഹദ് നായകനായ ചിത്രത്തിലെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.രജീഷ വിജയന്‍ ആണ് നായിക.
മലയന്‍കുഞ്ഞിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ സൂര്യ.

'ഫഹദ് നിങ്ങളുടെ കഥകള്‍ കൊണ്ട് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..! തികച്ചും വ്യത്യസ്തമായ ഈ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി'-സൂര്യ ട്വിറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :