ഇളയദളപതിയുടെ വില്ലന്‍ ഫഹദ് ഫാസില്‍ ! വിക്രമിന് പിന്നാലെ മറ്റൊരു മരണമാസ് ചിത്രം വരുന്നതായി റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (13:03 IST)

ഇളയദളപതി വിജയ്‌ക്കൊപ്പം മലയാളത്തിന്റെ അഭിമാനതാരം ഫഹദ് ഫാസില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന ചിത്രത്തിലേക്കാണ് ഫഹദ് ഫാസിലിനെ പരിഗണിക്കുന്നത്. വിക്രമിന് ശേഷം ഫഹദിനൊപ്പം മറ്റൊരു സിനിമ ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ദളപതി 67 എന്ന ചിത്രത്തിലാണോ ഫഹദ് എത്തുന്നതെന്നാണ് ആരാധകരുടെ സംശയം. ഇളയദളപതിയുടെ വില്ലനായി ദളപതി 67 ല്‍ ഫഹദ് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :