നസ്രിയയുടെ സ്വന്തം ഫാഫ, പിറന്നാള്‍ ആഘോഷിച്ച് താരങ്ങള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (17:55 IST)
ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമാലോകം.ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു നടന്റെ ഇത്തവണത്തെ ജന്മദിനം. പ്രത്യേകമായി തയ്യാറാക്കിയ കേക്ക് മുറിച്ചാണ് ഇരുവരും ഈ സന്തോഷദിനം ആഘോഷിച്ചത്.


ഫഹദിനായി പ്രത്യേക കേക്കും കരുതിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ഫഹദ് ധരിച്ചിട്ടുണ്ട്. ഫാഫ എന്നെഴുതിയ തൊപ്പി ധരിച്ചാണ് ഫഹദിനെ കാണാനായത്.അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍ നടന് ആശംസകള്‍ നേരുന്നു.

മലയന്‍കുഞ്ഞ് ആണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :