1. വിനോദം
  2. സിനിമ
  3. അണിയറ
  4. Oru Thathwika Avalokanam Teaser

'ജീവന് വരെ ഭീഷണിയുണ്ട് സത്യമേ ജയിക്കൂ', 'ഒരു താത്വിക അവലോകനം' ടീസറില്‍ ജോജു ജോര്‍ജ്

Oru Thathwika Avalokanam
ഒരു താത്വിക അവലോകനം ടീസര്‍ ശ്രദ്ധ നേടുന്നു. ജോജുവിന്റെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തുവന്നത്.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.
ഡിസംബര്‍ 3 ന് ചിത്രം റിലീസ് ചെയ്യും.നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. മാമുക്കോയ, മേജര്‍ രവി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടി കെ.പി.എ.സി ലളിത ഐ.സി.യുവില്‍