അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി കുറുപ്പ് കണ്ടു, ദുല്‍ഖറിനോട് പറഞ്ഞ റിവ്യൂ ഇതാണ്, വീഡിയോ
- മലയാള സിനിമയില്‍നിന്ന് ഇതാദ്യം,ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍
- 'നീ ജയിലില്‍ പോയാലും ഞാന്‍ ജയിലില്‍ പോകില്ല ',കുറുപ്പ് ട്രെയിലര്‍. കാണാം
- അച്ഛന്മാരും മക്കളും, ക്യൂട്ടായി ക്യാമറയിലേക്ക് നോക്കി കുട്ടി ദുല്‍ഖര്‍, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം
- കുറുപ്പിലെ ആദ്യഗാനം, റിലീസിന് ദിവസങ്ങള്‍ മാത്രം
ദുല്‍ഖറിന്റെ സല്യൂട്ട് ഡിസംബറില്‍ തിയറ്ററുകളിലേക്ക്
ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' ഒരു പോലീസ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും. അരവിന്ദ് കരുണാകരന്‍ എന്ന സബ് ഇന്‍സ്പെക്ടറായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.
ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.