കെ ആര്‍ അനൂപ്|
Last Modified ശനി, 6 നവംബര്‍ 2021 (11:50 IST)
ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അതിസുരക്ഷാ നമ്പർ പ്ലേറ്റ് മാറ്റി കാറിൽ ഫാൻസി നമ്പർ പ്ലേറ്റ് വെച്ചതിലാണ് നടനെതിരെ കേസ്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് പിഴയടച്ച് വണ്ടി ഹാജരാക്കാനാണ് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ ഉത്തരവിട്ടത്. കോൺഗ്രസ് പ്രവർത്തകനും കളമശേരി സ്വദേശിയുമായ മനാഫ് പുതുവായിലാണ് പരാതി നൽകിയത്.
ജോജുവിൻറെ മറ്റൊരു വാഹനം ഹരിയാന രജിസ്‌ട്രേഷൻ ഉള്ളതാണെന്നും വണ്ടി കേരളത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിഎറണാകുളം ആർ.ടി.ഒക്ക് പരാതി ലഭിച്ചിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുവാനായി ഈ പരാതി ചാലക്കുടി ആർ.ടി.ഒക്ക് കൈമാറിയിട്ടുണ്ട്.