അനുബന്ധ വാര്‍ത്തകള്‍
- ഒടിടി റിലീസിന് മോഹൻലാലിന്‍റെ പിന്തുണയുമുണ്ട് എന്നത് ഖേദകരം: മരക്കാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിനിമ പ്രേക്ഷക കൂട്ടായ്‌മ
- മരക്കാറിന്റെ ഒടിടി റിലീസ്, തീയറ്ററില്‍ നിന്നും സംഭവിയ്ക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിയ്ക്കുന്ന ലൈഫ് ലൈന്‍ എന്ന് സഹ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള
- മരക്കാര്‍ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നതില്‍ കടുത്ത അതൃപ്തി; തിയറ്ററില്‍ എത്തണമെന്ന് മോഹന്‍ലാല്‍ അതിയായി ആഗ്രഹിച്ചിരുന്നു
- എലോണ്‍, മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്
- മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇനി ഒ.ടി.ടി റിലീസ് കാലം, ദൃശ്യം 2-ല്‍ തുടങ്ങി എലോണ്‍ വരെ
മോഹന്‍ലാലിനൊപ്പം ദിലീപ്, അണിയറയില്‍ പുതിയൊരു ചിത്രം
ദിലീപിനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്നു. പുതിയൊരു ചിത്രം അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപ് ആയിരിക്കുമെന്നും പറയപ്പെടുന്നു. സ്‌ക്രിപ്റ്റ് നന്ദു പൊതുവാളിന്റെതായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
പുതിയ ചിത്രവും ഒ.ടി.ടി റിലീസ് ആയിരിക്കും എന്നാണ് കേള്‍ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. അതേസമയം വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ തിരക്കിലാണ് ദിലീപ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.