ആദ്യദിനം തമിഴ്‌നാട്ടില്‍നിന്ന് 34.92 കോടി കളക്ഷന്‍, അണ്ണാത്തെ പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (11:13 IST)

രജനികാന്തിന്റെ അണ്ണാത്തെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രജനി ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ട്. പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്ക്ക് നേരിടേണ്ടിവരുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും മാത്രം 34.92 കോടി കളക്ഷന്‍ ചിത്രം നേടി.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ രണ്ടു കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :