1. വിനോദം
  2. സിനിമ
  3. അണിയറ
  4. Oru Thathwika Avalokanam Poster

'ഒരു താത്വിക അവലോകനം' റിലീസിനൊരുങ്ങുന്നു, പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്ജ്
ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ഒരു താത്വിക അവലോകനം'.
അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.
 
നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.
 
ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അയല്‍ക്കാര്‍ക്ക് ഒരു സഹായഹസ്തം'; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് ഗോകുലം ഗോപാലന്‍