1. വിനോദം
  2. സിനിമ
  3. അണിയറ
  4. Member Rameshan The election song will be released today

ഇലക്ഷന്‍ ഗാനവുമായി 'മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്' ടീം, അര്‍ജുന്‍ അശോകന്‍ ചിത്രം റിലീസിനൊരുങ്ങുന്നു

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്
അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്നു 'മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്' റിലീസിന് ഒരുങ്ങുകയാണ്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ചിത്രമാണിതെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ സിനിമയിലെ ഒരു ഇലക്ഷന്‍ ഗാനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും. ശബരീഷിന്റെ വരികള്‍ക്ക് കൈലാസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ ഇലക്ഷന്‍ ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.
 
അടുത്തിടെ പുറത്തിറങ്ങിയ 'അലരെ' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കൊച്ചു കൊച്ചു സന്തോഷങ്ങള്‍'ലെ അമ്മയും മകനും,21 വര്‍ഷങ്ങള്‍ക്കുശേഷം ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസും വീണ്ടും ഒന്നിക്കുന്നു