അനുബന്ധ വാര്‍ത്തകള്‍
- റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്
- പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെയെത്തിച്ച് 'ദി പ്രീസ്റ്റ്', മമ്മൂട്ടി ചിത്രം രണ്ടാം വാരത്തിലേക്ക്
- കേരളത്തിന് പുറത്ത് റിലീസ് ചെയ്യാനൊരുങ്ങി 'ദി പ്രീസ്റ്റ്', വെള്ളിയാഴ്ച്ച മുതല്‍ പുതിയ സ്ക്രീനുകളിലേക്ക്
- 'മേരി ആവാസ് സുനോ'ലെ രണ്ടാമത്തെ നായികയായി ശിവദ, മഞ്ജു വാര്യര്‍-ജയസൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
- ചിരി അഴകില്‍ മഞ്ജുവാര്യര്‍, ചിത്രം ശ്രദ്ധ നേടുന്നു
ത്രില്ലടിപ്പിക്കാന്‍ അര്‍ജുനും സംയുക്തയും ഷൈനും, വൂള്‍ഫ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മഞ്ജു വാര്യര്‍
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വൂള്‍ഫ്.
സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് മഞ്ജുവാര്യര്‍.അപ്രതീക്ഷിത സംഭവങ്ങളും സസ്‌പെന്‍സും നിറഞ്ഞ പക്ക ത്രില്ലര്‍ ചിത്രമാണിത്.
പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.