അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും റിലീസ് പ്രഖ്യാപിച്ച് അജഗജാന്തരം, മെയ് 28 ന് തിയേറ്ററുകളിലേക്ക്
- 'അജഗജാന്തരം' റിലീസ് ഡേറ്റ് ഇന്ന് മഞ്ജുവാര്യര്‍ പ്രഖ്യാപിക്കും, പുതിയ വിവരങ്ങള്‍ ഇതാ!
- 'സെക്കന്റ് ഷോ ഇല്ല','ദി പ്രീസ്റ്റ്'ന് പിന്നാലെ റിലീസ് മാറ്റിവെച്ച് 'അജഗജാന്തരം'
- മമ്മൂട്ടിയുടെ 'വണ്‍'റിലീസിന് ഒരു ദിവസം മുമ്പ് ടോവിനോയുടെ 'കള' തിയേറ്ററുകളില്‍, 'ദി പ്രീസ്റ്റ്'ന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ മെഗാസ്റ്റാര്‍ !
- മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നയന്‍താര, കുഞ്ചാക്കോ ബോബന്റെ മിസ്റ്ററി ത്രില്ലര്‍ 'നിഴല്‍' റിലീസ് പ്രഖ്യാപിച്ചു !
റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്
ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' മെയ് 28 ന് റിലീസ് ചെയ്യും. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ക്ഷേത്ര ഉത്സവത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. ആനയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോസ്റ്ററും അതിനുള്ള സൂചനയാണ് നല്‍കുന്നത്.
'അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അജിത്ത് തലപ്പിള്ളി, ഇമാനുവല്‍ തോമസ് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോയുടെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പില്ലിയും സംയുക്തമായി ചിത്രം നിര്‍മ്മിക്കുന്നു.