അനുബന്ധ വാര്‍ത്തകള്‍
- ജാക്ക് ആൻഡ് ജിലിൽ പൃഥ്വിരാജും, പുതിയ വിവരങ്ങളുമായി സംവിധായകൻ സന്തോഷ് ശിവൻ
- ട്രക്കിങ് വേഷത്തിലുളള കിടിലൻ ലുക്കിൽ മഞ്ജു വാര്യർ, കയറ്റം പോസ്റ്റർ പുറത്തുവന്നു
- മോഡേൺ ഡ്രസ്സിൽ മഞ്ജുവാര്യരും കാളിദാസ് ജയറാമും, ജാക്ക് ആൻഡ് ജില്ലിൻറെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ്
- "ബെല്ലാ ചാവ്" വീണയിൽ വായിച്ച് മഞ്ജു വാര്യർ
- ഇങ്ങനെ ചെയ്യൂ, നിങ്ങള്‍ ഒരിക്കലും പരാജിതരാവില്ല: മഞ്ജു വാര്യര്‍
കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ മഞ്‌ജുവാര്യർ, ചതുർമുഖത്തിലെ മഞ്‌ജുവിന്റെ സ്റ്റിൽ പുറത്ത്
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുതിയ പുതിയ ചിത്രമാണ് ചതുര്‍മുഖം. കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് താരം ചതുര്‍മുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഒരു സ്റ്റിൽസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. പിങ്ക് നിറത്തിലുള്ള സൽവാർ അണിഞ്ഞ മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഹൊറർ ചിത്രമായ ചതുര്‍മുഖത്തിൽ സണ്ണി വെയ്ൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ നല്ല പ്രതികരണമാണ് ചതുർ മുഖത്തിന്റെ സ്റ്റിലിന് ലഭിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രില്‍ 20-ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് തീരുമാനിച്ചതെങ്കിലും ലോക്ക് ഡൗൺ സാഹചര്യത്തിൽ മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീളുന്നതിനാൽ ചിത്രത്തിൻറെ റിലീസ് വൈകും.