അനുബന്ധ വാര്‍ത്തകള്‍
- മോഡേൺ ഡ്രസ്സിൽ മഞ്ജുവാര്യരും കാളിദാസ് ജയറാമും, ജാക്ക് ആൻഡ് ജില്ലിൻറെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ്
- "ബെല്ലാ ചാവ്" വീണയിൽ വായിച്ച് മഞ്ജു വാര്യർ
- ഇങ്ങനെ ചെയ്യൂ, നിങ്ങള്‍ ഒരിക്കലും പരാജിതരാവില്ല: മഞ്ജു വാര്യര്‍
- ആദ്യം ആലോചിച്ചത് മഞ്ജു വാര്യരെ, എന്നാൽ പകരം വന്നത് ഐശ്വര്യ റായ്, ആ കാസ്റ്റിംഗ് കഥ ഇങ്ങനെ
- 'റേപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടിയേക്കാൾ റേപ്പ് ചെയ്യുന്നവനാണ് സിനിമയിൽ ശമ്പളം'; കമലിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് അലി അക്ബർ
ട്രക്കിങ് വേഷത്തിലുളള കിടിലൻ ലുക്കിൽ മഞ്ജു വാര്യർ, കയറ്റം പോസ്റ്റർ പുറത്തുവന്നു
സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രക്കിംഗ് പ്രമേയമായ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ അഹര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.
ജോസഫിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമായ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്.
നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.