ഇങ്ങനെ ചെയ്യൂ, നിങ്ങള്‍ ഒരിക്കലും പരാജിതരാവില്ല: മഞ്‌ജു വാര്യര്‍

മഞ്ജു വാര്യർ,ലോക്ക് ഡൗൺ, സിനിമ, ലോക്ക് ഡൗൺ ആക്ടിവിറ്റി, Manju Warrier, Lockdown, Cinema, Lockdown Activity
റീഷ ചെമ്രോട്ട്| Last Modified വെള്ളി, 8 മെയ് 2020 (20:06 IST)
എല്ലാവരെയും ലോക്കാക്കിയപ്പോൾ, സിനിമാതാരങ്ങളെല്ലാം കുടുംബത്തിന് സ്നേഹം പകർന്ന് വീട്ടിൽ ഇരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരും അങ്ങനെ തന്നെയാണ്. പക്ഷെ ലോക്ക് ഡൗൺ സമയം വെറുതെ കളയാൻ മനസ്സില്ല താരത്തിന്. പുതിയതെന്തെങ്കിലും ചെയ്യണം. വീണുകിട്ടിയ സമയം വെറുതെ കളയാൻ പറ്റില്ലല്ലോ.

മഞ്ജുവാര്യർ പുത്തനൊരു കല പഠിക്കാനാണ് തീരുമാനിച്ചത്. വീണ വായനയും കുച്ചിപ്പുടിയുമൊക്കെ പരിശീലിക്കുകയാണ് താരം. ഇതിൻറെ വീഡിയോകളെല്ലാം മഞ്ജു പങ്കുവെച്ചിട്ടുണ്ട്. ലളിതം സുന്ദരം എന്നാണ് ഇതിനെപ്പറ്റി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ കുറിച്ചത്.

പഠിക്കുന്നിടത്തോളം നിങ്ങൾ പരാജിതനാവില്ലെന്നാണ് വീഡിയോയ്ക്ക് താഴെ മഞ്ജു എഴുതിയത്. മുമ്പ് എപ്പോഴെങ്കിലും പഠിക്കണമെന്ന് ആഗ്രഹിച്ചത് പഠിക്കാനുള്ള സമയം കൂടിയാണ് ഈ ലോക്ക് ഡൗൺ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :