1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal's birthday at Yodha days

ജന്മദിനം ലാൽ സാറിന്‍റേത് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്ക്: സംഗീത് ശിവന്‍

സംഗീത് ശിവൻ
മെയ് 21നായിരുന്നു മോഹൻലാലിൻറെ ജന്മദിനം. സിനിമാലോകവും ആരാധകരും അത് മുമ്പ് കണ്ടിട്ടില്ലാത്തവിധം ആഘോഷമാക്കി. അടച്ചിടൽ കാലമായതിനാൽ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മോഹൻലാലിന്റെ ഇത്തവണത്തെ ജന്മദിന ആഘോഷങ്ങൾ വീട്ടിൽ ആയിരുന്നു. എന്നാല്‍ 28 വർഷങ്ങൾക്കു മുമ്പ് ‘യോദ്ധ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന മോഹൻലാലിൻറെ ജന്മദിന വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ സംഗീത് ശിവന്‍. 
 
ഷൂട്ടിംഗ് സമയത്ത് എടുത്ത മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കിലൂടെ സംവിധായകൻ പങ്കുവെക്കുന്നു. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളെന്നാണ് സംഗീത് ശിവൻ അതേക്കുറിച്ച് പറയുന്നത്. 
 
ജന്മദിനം ലാൽ സാറിന്‍റേത് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു. ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി - സംഗീത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു. 
അടുത്ത ലേഖനം
അല്‍‌ഫോണ്‍സ് പുത്രനോട് പറഞ്ഞിട്ട് നടന്നില്ല, അനുപമയുടെ ആഗ്രഹം നടത്തിക്കൊടുത്തത് ദുല്‍ക്കര്‍ !