അനുബന്ധ വാര്‍ത്തകള്‍
- മാലിക് ട്രെയിലര്‍ നാളെ, കഴിഞ്ഞ ട്രെയിലറിന്റെ നേട്ടങ്ങളെ മറികടക്കുമോ രണ്ടാമത്തേത് ?
- ജന്മദിനം ആഘോഷിക്കാന്‍ താല്പര്യമില്ലാത്ത മാമുക്കോയ; ബഷീറിന്റെ ഓര്‍മദിനവും മാമുക്കോയയുടെ 75-ാം ജന്മദിനവും
- പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ കഥ,അന്ന ബെന്‍-സണ്ണി വെയ്ന്‍ ചിത്രം സാറാസ് ട്രെയിലര്‍ എത്തി
- പ്രിയദര്‍ശന്റെ 'ഹംഗാമ 2' മിന്നാരം റീമേക്ക് ? ട്രെയിലര്‍ പുറത്ത്
- പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതം ഡോക്യുമെന്ററി ആകുന്നു, 'ശിവനയനം' ട്രെയിലര്‍ പുറത്തിറക്കിപൃഥ്വിരാജ്
അടിപൊളി മേക്കോവറില്‍ മാമുക്കോയ,ജനാസ ട്രെയിലര്‍ ശ്രദ്ധ നേടുന്നു, വീഡിയോ
നടന്‍ മാമുക്കോയ അടിപൊളി മേക്കോവറില്‍ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ട്രെയിലര്‍ പുറത്തുവന്നത്. നവാഗതനായ കിരണ്‍ കാമ്പ്രത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്.
ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഘനശ്യാമാണ് എഡിറ്റിങ്ങും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.
സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.