പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ കഥ,അന്ന ബെന്‍-സണ്ണി വെയ്ന്‍ ചിത്രം സാറാസ് ട്രെയിലര്‍ എത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂലൈ 2021 (16:16 IST)

അന്ന ബെന്‍-സണ്ണി വെയ്ന്‍ ടീമിന്റെ പുതിയ ചിത്രമാണ് സാറാസ്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. സ്ത്രീകേന്ദ്രീകൃത കഥയാണ് സിനിമ പറയുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കി.
പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുന്നത്. സിനിമ മോഹം കൂടി സാറായ്ക്ക് ഉണ്ട്.
വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :