മാലിക് ട്രെയിലര്‍ നാളെ, കഴിഞ്ഞ ട്രെയിലറിന്റെ നേട്ടങ്ങളെ മറികടക്കുമോ രണ്ടാമത്തേത് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (16:53 IST)

കോള്‍ഡ് കേസിന് പിന്നാലെ റിലീസ് പ്രഖ്യാപിച്ച ഫഹദ് ഫാസിലിന്റെ ചിത്രമാണ് മാലിക്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15ന് സ്ട്രീമിംഗ് ആരംഭിക്കും. നാളെ ട്രെയിലര്‍ എത്തും. നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യം പുറത്തുവന്ന ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുറത്തുവന്ന് മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ട്രെയിലറിനായി. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ ഒന്നില്‍ കൂടുതല്‍ രൂപങ്ങളില്‍ ഫഹദും നിമിഷയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്.

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍.ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :