അനുബന്ധ വാര്‍ത്തകള്‍
- 'മൈ സ്റ്റോറി' ഓര്‍മ്മകളില്‍ സുപ്രിയ മേനോന്, പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുന്നു
- മുഖത്ത് മുറിപ്പാടുകളുമായി പൃഥ്വിരാജ്, 'കുരുതി' റിലീസിന് ഒരുങ്ങുന്നു !
- 'ബാറോസ്' ഷൂട്ടിംഗ് തിരക്കില്‍ പൃഥ്വിരാജ്, ചിത്രം ശ്രദ്ധ നേടുന്നു
- ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് ചെയ്ത് കമല്‍ഹാസനും പൃഥ്വിരാജും, സിനിമ താരങ്ങളുടെ വോട്ട് വിശേഷങ്ങള്‍ !
- രഹസ്യങ്ങള്‍ ഒളിപ്പിച്ച് ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍',ട്രെയിലര്‍ ശ്രദ്ധ നേടുന്നു
'കുരുതി' റിലീസിന് ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
പൃഥ്വിരാജ്-റോഷന്‍ മാത്യു ചിത്രം കുരുതി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ സെന്‍സര്‍ നടപടി പൂര്‍ത്തിയായി. യു/എ സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോളിതാ കുരുതിയുടെ പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടന്‍.
'കുരുതിയുടെ റീ റെക്കോര്‍ഡിങ്ങിന്റെ ഫൈനല്‍ ടച്ച് നടക്കുന്നു. അവിശ്വസനീയമായ ഒഎസ്ടി. ജെയ്ക്‌സ് ബിജോയ്, സമ്പൂര്‍ണ്ണമായും പ്രിയങ്കരം'- പൃഥ്വിരാജ് കുറിച്ചു.
റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. മുഖത്ത് മുറിപ്പാടുകളുമായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ രൂപം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.