രഹസ്യങ്ങള്‍ ഒളിപ്പിച്ച് ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍',ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (11:03 IST)

മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്ത 'സ്റ്റാര്‍' ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്, ഷീലു അബ്രഹാം, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു അമാനുഷിക ത്രില്ലറാണ് സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ദമ്പതിമാരായാണ് ജോജുവും ഷീലുവും എത്തുന്നത്. 17 വര്‍ഷമായി ഇരുവരും ഒരുമിച്ചു ജീവിക്കുന്നു. കുട്ടിക്കാലം മുതലേ താന്‍ ജനിച്ച ദിവസം ശരിയല്ലെന്ന ധാരണ ഷീലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഉള്ളിലുണ്ട്. വീട്ടിലെ ആളുകള്‍ തന്നെയാണ് അതിനുള്ള കാരണവും. വിവാഹശേഷം നഗരത്തിലേക്ക് താമസം മാറുന്ന ജോജു ജോര്‍ജ്-ഷീലു അബ്രഹാം കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.ഏപ്രില്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :