'ചിയാന്‍ 60'ല്‍ വിജയ് സേതുപതി ? ധ്രുവ് വിക്രമിനൊപ്പമുളള ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (12:40 IST)

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. അടുത്തിടെ യുവതാരം ധ്രുവ് വിക്രമായി അദ്ദേഹം ഒരു കൂടിക്കാഴ്ച നടത്തി. ചിത്രം ധ്രുവ് തന്നെയാണ് പങ്കുവെച്ചത്. വിജയ് സേതുപതി യെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്ന് നടന്‍ കുറിച്ചു. ആരാധകര്‍ക്കിടയില്‍ ചിത്രം വൈറല്‍ ആണ്. നിരവധി ഫാന്‍ പേജുകളിലൂടെ ഈ ഫോട്ടോ ആരാധകര്‍ പങ്കുവെച്ചു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രത്തിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ അതിനിടെ പ്രചരിച്ചു.

'ആദിത്യവര്‍മ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ധ്രുവ് ഇപ്പോള്‍ 'ചിയാന്‍ 60' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ആദ്യമായി തന്റെ അച്ഛനുമായി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടുന്നതിന്റെ സന്തോഷത്തിലാണ് ധ്രുവ്. ഈ ആക്ഷന്‍ ഡ്രാമക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :