'തലൈവി' റിലീസിന് ഒരുങ്ങുന്നു, ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ച് കങ്കണ

കെ ആര്‍ അനൂപ്| Last Modified ശനി, 6 മാര്‍ച്ച് 2021 (17:02 IST)

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് 'തലൈവി' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് നല്‍കി നടി കങ്കണ. ഏപ്രില്‍ 23ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് വര്‍ക്കുകള്‍ ആരംഭിച്ച വിവരം നടി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

ഒരേ സമയം തമിഴിലും ഹിന്ദിയിലും സിനിമ റിലീസ് ചെയ്യും.എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയും വേഷമിടുന്നു. മലയാളി താരം ഷംന കാസിം ശശികലയായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :