ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം'മാനാട്' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ വെങ്കട് പ്രഭു

കെ ആര്‍ അനൂപ്| Last Modified ശനി, 6 മാര്‍ച്ച് 2021 (15:28 IST)

ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ടീമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'മാനാട്'.തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു.

അവസാന ഷെഡ്യൂള്‍ മാത്രമാണ് ടീമിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജനക്കൂട്ടത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. 12 മുതല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രീകരണം പുനരാരംഭിച്ചിട്ടില്ല.ചിത്രീകരണം പൂര്‍ത്തിയായാല്‍ റിലീസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും വെങ്കട് പ്രഭു പറഞ്ഞു.

തമിഴിന് പുറമേയുള്ള മറ്റ് നാല് ഭാഷകളില്‍ മാനാട് എന്ന ടൈറ്റില്‍ 'റിവൈന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ
റിവൈന്‍ഡ് ചെയ്ത വിഷ്വലുകളാണ് അടുത്തിടെ റിലീസ് ചെയ്ത ടീസറില്‍ കാണാനായത്. ഇതൊരു സാധാരണ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും, ഇതില്‍ സമയത്തിനും ഒരു റോള്‍ ഉണ്ട്. എസ്ജെ സൂര്യയാണ് വില്ലന്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :