വിഡ്ഢീ..., നിങ്ങൾ ഇരിയ്ക്കൂ, ഞങ്ങൾ നിങ്ങളെപ്പോലെ രാജ്യം വിൽക്കുന്നില്ല: റിഹാനയ്ക്കെതിരെ കങ്കണ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (09:32 IST)
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കങ്കണ റണാവത്ത്. കർഷക റാലിയെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന സിഎൻഎൻ വാർത്ത പങ്കുവച്ചുകൊണ്ട് 'ഇതേക്കുറിച്ച് സംസാരിയ്ക്കാൻ നമ്മൾ എന്തുകൊണ്ട് തയ്യാറാവുന്നില്ല' എന്നായിരുന്നു റിഹാനയുടെ ചോദ്യം. ഫാർമേഴ്സ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്‌ടാഗോടെയായിരുന്നു റിഹാനയൂടെ ട്വീറ്റ്, എന്നാൽ വിഡ്ഡി എന്നുൾപ്പടെ റിഹാനയെ വിശേഷണം ചെയ്തുകൊണ്ടാണ് കങ്കണയുടെ മറുപടി. 'കർഷ്കരല്ല രാജ്യത്തെ വിഭജിയ്ക്കാൻ ശ്രമിയ്ക്കുന്ന തീവ്രവദികളാണ് അവർ എന്നതിനാലാണ് അതിനെ കുറിച്ച് ആരും സംസാരിയ്ക്കാതത്. ആതിലൂടെ ചൈനയ്ക്ക് ഇന്ത്യയിൽ കോളനി ഉണ്ടാക്കുകയും ചെയ്യാം. അമേരിക്കയെ പോലെ, വിഡ്ഡീ, ഇരിയ്ക്കു, നിങ്ങൾ ഡമ്മികളെപ്പോലെ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ വിൽക്കുന്നില്ല.' എന്നായിരുന്നു കങ്കണയുടെ മറുപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :