അനുബന്ധ വാര്‍ത്തകള്‍
- നിമിഷ സജയന്- ലെന ടീമിന്റെ 'ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍'ല്‍ റസൂല്‍ പൂക്കുട്ടിയും, ചിത്രം പങ്കുവെച്ച് ആദില്‍ ഹുസ്സൈന്‍
- മ്യാന്മര് സൈന്യത്തിന്റെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു
- കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച ഇന്ന്
- ഗൽവാൻ സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന: പേരുകൾ പുറത്തുവിട്ടു
- ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചുനീക്കി തുടങ്ങി
സൈനയായി പരിണീതി ചോപ്ര,ബയോപിക്കിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ തന്റെ ബയോപിക്കിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 'സൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പരിണീതി ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സൈന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.2021 മാര്‍ച്ച് 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
'സൈന' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അമോല്‍ ഗുപ്തെയാണ്. നേരത്തെ സൈനയുടെ വേഷത്തില്‍ ശ്രദ്ധ കപൂറിനെ കൊണ്ടുവരാനായിരുന്നു നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. അതനുസരിച്ച് ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലും നിര്‍മ്മാതാക്കള്‍ പങ്കിട്ടിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം നടി മാറുകയായിരുന്നു. തുടര്‍ന്നാണ് പരിണീതി ബയോപിക്കില്‍ എത്തിയത്.
സൈന നേവാളിന്റെ പ്രചോദനാത്മകമായ കഥയാണ് സിനിമ. താരത്തിന്റെ നേട്ടങ്ങളും ചിത്രത്തില്‍ ഭംഗിയായി വരച്ചു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.