1. വിനോദം
  2. സിനിമ
  3. അണിയറ
  4. Kaadan - A Prabhusolomon film

റാണാ ദഗ്‌ഗുബതി - വിഷ്‌‌ണു വിശാൽ ടീമിന്‍റെ 'കാടൻ' വരുന്നു, റിലീസ് പൊങ്കലിന് !

റാണാ ദഗ്ഗുബതി
റാണാ ദഗ്ഗുബതിയും വിഷ്ണു വിശാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കാടൻ'. ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ തിയേറ്റർ റിലീസ് ആയിരിക്കുമെന്നും വിഷ്ണു വിശാൽ അറിയിച്ചു. പ്രഭു സോളമൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യേണ്ടതായിരുന്നു.
 
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ മോഷൻ പോസ്റ്റർ കരൺ ജോഹറും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, എഫ്ഐആർ എന്ന ചിത്രത്തിൻറെയും ഭാഗമാണ് വിഷ്ണു വിശാല്‍. വിരാടപർവത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് റാണ ദഗ്ഗുബതി. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ശകുന്തള ദേവിക്ക് ശേഷം ഫോറസ്റ്റ് ഓഫീസർ ആകാൻ വിദ്യ ബാലൻ, 'ഷെർനി' ഒരുങ്ങുന്നു !