കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (19:45 IST)
ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവ് സോഷ്യൽമീഡിയ ആഘോഷമാക്കുകയാണ്. ആദ്യഭാഗം പോലെതന്നെ ദൃശ്യം രണ്ടാം ഭാഗവും അടിപൊളി ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ഒരു ഫോൺ ഷോറൂമിൽ നിന്നുള്ള ജോർജുകുട്ടിയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇത്തവണ ഫോൺ വാങ്ങാൻ കടയിൽ എത്തിയതിനാൽ ആരാധകരുടെ ഭാഗത്തുനിന്ന് രസകരമായ കമൻറുകളാണ് വരുന്നത്. നാലുപേരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മീനയും പങ്കുവെച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.