മോഹന്‍ലാലിന്‍റെ ബറോസ് തുടങ്ങുന്നു, പുതിയ സര്‍പ്രൈസുകള്‍ ഇതാ...

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (10:08 IST)
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യം 2ന്റെ സെറ്റ് സന്ദർശിച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനും ഒപ്പം ബറോസിന്റെ
രചയിതാവ് ജിജോ പുന്നൂസും. മാത്രമല്ല സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ തുടങ്ങും എന്നാണ് വിവരം.

വിദേശ താരങ്ങളും പുതുമുഖ നടീനടന്മാരും ചിത്രത്തിൻറെ ഭാഗമാകും. ചിത്രത്തിൻറെ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി മോഹൻലാൽ അഭിനയിക്കും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ത്രീഡി ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ഗോവയിലും പോർച്ചുഗലും ആയാണ് സിനിമയുടെ ചിത്രീകരണം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി നിർമ്മിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :