അവശനിലയിലെന്നത് വ്യാജ പ്രചാരണം; പരാതിയുമായി കീരിക്കാടൻ ജോസ്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (13:54 IST)
കീരിക്കാടൻ എന്ന പെരിലറിയപ്പെടുന്ന പ്രശസ്ത അഭിനേതാവായ മോഹൻരാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാചെലവിന് സാമ്പത്തിക സഹായം തേടുന്നുവെന്നുമുള്ളതായ വാർത്തകൾ വ്യാജമാണെന്ന് കുടുംബം.

സിനിമയിൽ കീരിക്കാടൻ ജോസ് എന്ന പെരിലറിയപ്പെടുന്ന മോഹൻരാജ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവർ അദ്ദേഹത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് കല്ലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തേടിയതിന്റെ ദൃശ്യങ്ങളാണെന്നും ഇവ തെറ്റായി ഉപയോഗിക്കുകയാണെന്നും മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കിരീടം ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതനായ താരമാണ് മോഹൻരാജ് എന്ന കീരിക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :