1. വിനോദം
  2. സിനിമ
  3. അണിയറ
  4. guruvayur amabalandayil Second schedule packup at Dubai

ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജിന്റെ 'ഗുരുവായൂരമ്പല നടയില്‍', അപ്‌ഡേറ്റുമായി സംവിധായകന്‍

യോഗി ബാബു
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. സിനിമയുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയായി. ദുബായിലായിരുന്നു ടീം രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vipin Das (@vipindashb)

ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
 
 അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പിടിച്ചു നിന്നല്ലെ പറ്റൂ... മാസ് ലുക്കില്‍ നടന്‍ നവാസ് വള്ളിക്കുന്ന്, ആളാകെ മാറിയെന്ന് ആരാധകര്‍